പ്രകടനം 20 ന് പാലക്കാട് 

കെ.പി.എം.എസ് നാല്പതാം സംസ്ഥാന സമ്മേളന പ്രകടനം 20 ന് പാലക്കാട് നടക്കും.
ലക്ഷം പേര്‍ അണിനിരക്കുന്ന പ്രകടനത്തെ തുടര്‍ന്ന് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന
പൊതു സമ്മേളനം മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

വെങ്ങനുര് നിന്നും ദീപശിഖ പ്രയാണം, തൃശ്ശൂര് നിന്നും പതാക ജാഥ,
കോഴിക്കോട് നിന്നും കൊടിമര ജാഥ എന്നിവ
സമ്മേളനത്തിന് മുന്നോടിയായി നടക്കും.
ആഗസ്റ്റ്‌ 18,19 തിയതികളിലായി പ്രതിനിധി സമ്മേളനം,
മാധ്യമ സെമിനാര്‍, സമുദായ സൗഹാര്‍ദ്ദ സമ്മേളനം എന്നിവ നടക്കും.

Posted : 12th July 2011

കെ.പി.എം.എസ് സമ്മേളനം 
പാലക്കാടിന്റെ ചുവരുകള്‍ നിറഞ്ഞു തുടങ്ങി.
ആഗസ്റ്റ്‌ 18 നു ആരംഭിക്കുന്ന കെ.പി.എം.എസ്സിന്റെ നാല്പതാം സ്റ്റേറ്റ് സമ്മേളനത്തിന്റെ ചുവരെഴുത്തുകള്‍ പാലക്കാടിന്റെ നഗര വീഥികളില്‍ നിറഞ്ഞു കഴിഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ ചിത്രം ഉള്‍പെടെ ബഹുവര്‍ണ്ണ ചുവരെഴുത്തുകള്‍ പാലക്കാടിന് കൌതുക കാഴ്ചയായി. കെ.പി.എം എസ്സിന്റെ സംസ്ഥാന സമ്മേളനം പാലക്കാടു ആദ്യമായാണ് വിരുന്നെതുന്നത്. തങ്ങളുടെ പ്രദേശത്തെത്തുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തെ എല്ലാ അര്‍ത്ഥത്തിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഥിതേയരായ പാലക്കാടു ജില്ല കമ്മിറ്റി. അതിനായി കെ.പി.എം.എസ്സ് പാലക്കാടു ജില്ല സെക്രട്ടറി ആറുച്ചാമി ജനറല്‍ കണ്‍വീനര്‍ ആയ സ്വാഗത സംഘവും പ്രവര്‍ത്തിക്കുന്നു.
 Posted : 30th June 2011



ലോഗോ പ്രകാശനം 
ഷാഫി പറമ്പില്‍ (എം.എല്‍.എ.) നിര്‍വഹിച്ചു

കെ.പി.എം.എസ് നാല്പതാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും ഷാഫി പറമ്പില്‍ (എം.എല്‍.എ.) നിര്‍വഹിച്ചു. പാലക്കാടു കോളേജ് റോഡില്‍ ഭരത് ടൂറിസ്റ്റ് ഹോമിലാണ് സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

Posted : 20th June 2011


സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

കെ.പി.എം.എസ് ന്റെ നാല്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പാലക്കാട് ഭാരത്‌ ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗസ്റ്റ്‌ മാസം 18,19,20 തിയതികളിലായി പ്രകടനം, പൊതു സമ്മേളനം , പ്രതിനിധി സമ്മേളനം എന്നീ പരിപാടികളോടെ വളരെ വിപുലമായ
ഒരുക്കങ്ങളാണ് സമ്മേളനവുമായി ബന്ധപ്പെട്ടു തുടക്കമിട്ടിട്ടുള്ളത്.
സമ്മേളനത്തിന്റെ ലോഗോ ബഹുമാന്യ എം.എല്‍.എ ഷാഫി പറമ്പില്‍ എം.എല്‍.എ ജൂണ്‍ ഇരുപതിന് നിര്‍വഹിക്കും.


ഓഫിസ് വിലാസം : 
റൂം നമ്പര്‍ : 402 , ഭാരത്‌ ടൂറിസ്റ്റ് ഹോം, താരേക്കാട്‌, 
കോളേജ് റോഡ്‌, പാലക്കാട്‌ - 678001. 
ഫോണ്‍: 0491-3269996

ഓഫീസ് സെക്രട്ടറി 
എം. രാജീവ് 
(ഫോണ്‍ : 8089647952)


Posted : 20th June 2011


കെ.പി.എം.എസ് 
നാല്പതാം സംസ്ഥാന സമ്മേളനം പാലക്കാട്...

കെ.പി.എം.എസിന്റെ നാല്പതാം സംസ്ഥാന സമ്മേളനം പാലക്കാടിന്റെ മണ്ണില്‍ വരുന്ന ഓഗസ്റ്റ്‌ മാസം 18,19,20 തിയതികളില്‍ നടക്കും.
പതിവ് വേദികളായ തിരുവനന്തപുരവും തൃശ്ശൂരും എറണാകുളവും വിട്ടു
പാലക്കാടു എത്തുമ്പോള്‍ ഒട്ടേറെ പ്രത്യേകതകള്‍
ഇത്തവണ സംസ്ഥാന സമ്മേളനത്തെ കാത്തിരിക്കുന്നു...

ആഗസ്റ്റ്‌ 18 നു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനത്തോടെയാണ് മൂന്ന് നാള്‍ നീളുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കം.തുടര്‍ന്ന് പാലക്കാടു സ്റ്റേഡിയം ഗ്രൗണ്ടില്‍ പൊതു സമ്മേളനം നടക്കും.

രണ്ടു നാള്‍ നീളുന്ന പ്രതിനിധി സമ്മേളനം പാലക്കാട് ടൌണ്‍ ഹാളില്‍ ആണ് നടക്കുക. 

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജൂണ്‍  20 നു എം.എല്‍.എ ഷാഫി പറമ്പില്‍ നിര്‍വഹിക്കും.

Posted: 1st June 2011